Latest NewsNewsIndiaInternational

കുല്‍ഭൂഷണെ മോചിപ്പിക്കാന്‍ ഇന്ത്യ പാക് സൈനികനെ തട്ടിയെടുത്തു: ആരോപണം പാകിസ്ഥാന്റേത്

ന്യൂഡല്‍ഹി: തങ്ങളുടെ മുന്‍ സൈനിക ഉദ്യോഗസ്ഥനായ ലഫ്. കേണല്‍ മുഹമ്മദ് ഹബീബ് സാഹിറിനെ നേപ്പാളില്‍നിന്ന് ഇന്ത്യ തട്ടിക്കൊണ്ടുപോയെന്ന് പാകിസ്താന്റെ ആരോപണം. കുൽഭൂഷണെ മോചിപ്പിക്കാനായി ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ (RAW) നേതൃത്വത്തിള്‍ ഏപ്രില്‍ ആറിന് സൈനികനെ തട്ടിക്കൊണ്ടുപോയതെന്നാണ് പാകിസ്താന്റെ ആരോപണം.

മുൻപ് പാക് മാധ്യമങ്ങളിൽ ഈ വാർത്ത വന്നിരുന്നെങ്കിലും ഇതാദ്യമാണ് പാകിസ്ഥാൻ ഔദ്യോഗികമായി ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത്.പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനത്തിനായി അന്താരാഷ്ട്ര കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് പാകിസ്താന്റെ ഈ നടപടി.ഹബീബിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാകിസ്താന്‍ ഇന്ത്യയ്ക്ക് കത്തെഴുതുകയും ചെയ്തു.

ഹബീബ് സാഹിര്‍ ഇപ്പോള്‍ റോയുടെ പിടിയിലുണ്ടെന്ന കാര്യം തങ്ങള്‍ സ്ഥിരീകരിച്ചതായാണ് പാകിസ്താന്റെ അവകാശവാദം.ഹബീബിനെ കണ്ടെത്തുന്നതിന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അന്വേഷണം നടത്തുകയാണ്.പാക് ചാരസംഘടനയായ ഐഎസ്‌ഐയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹബീബിനെ ലുംബിനിയില്‍നിന്നാണ് കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button