
ന്യൂഡല്‍ഹി : മദ്യലഹരിയിലായിരുന്ന വിമാന യാത്രക്കാരന്‍ ആകാശത്തുവെച്ച് വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമം നടത്തി. റഷ്യയിലെ മോസ്‌കോയില്‍ നിന്ന് ഡല്‍ഹിയിലേയക്കുള്ള വിമാനത്തില്‍ കഴിഞ്ഞമാസം നടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യാത്രയ്ക്കിടെ വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ വിവരം നല്‍കി. തുടര്‍ന്ന് ഡല്‍ഹിയില്‍ സിഐഎസ്എഫ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു.
അലക്‌സാണ്ടര്‍ സമോഖ്വാലോവ് എന്ന റഷ്യന്‍ പൗരനാണ് മദ്യലഹരിയില്‍ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കിയത്. വിമാനത്തില്‍ നിന്നാണ് ഇയാള്‍ക്കു മദ്യം ലഭിച്ചത്. ഇയാളെ പിന്നീട് പോലീസിനു കൈമാറി.
Post Your Comments