Latest NewsNewsIndia

ദിനകരന് കോടതി ജാമ്യം അനുവദിച്ചു

ന്യൂഡൽഹി : രണ്ടില ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥന് കൈക്കൂലി നൽകാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായിരുന്ന ടി.ടി.വി. ദിനകരന് ജാമ്യം. സഹായി മല്ലികാർജുനനും ‍ഡൽഹി കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ 25നാണ് ഡൽഹി ക്രൈം ബ്രാഞ്ച് ദിനകരനെ അറസ്റ്റു ചെയ്യതത്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന് ദല്ലാള്‍ വഴി 50 കോടി രൂപ നല്‍കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.

ഒന്നരകോടി രൂപയുമായി സുകാഷ് ചന്ദ്രശേഖർ എന്നയാളെ പിടികൂടിയതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. പനീര്‍സെല്‍വം–പളനിസാമി വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം മരവിപ്പിച്ചത്. ഇതു സംബന്ധിച്ച കേസ് ഇപ്പോഴും തിരഞ്ഞെടുപ്പ് കമ്മിഷനു മുന്നിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button