KeralaLatest News

ഡെങ്കിപ്പനി ബാധിച്ച് അച്ഛനും മകളും മരിച്ചു

കരുനാഗപ്പള്ളി: ഡെങ്കിപ്പനി ബാധിതരുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിക്കുകയാണ്. ഡെങ്കിപ്പനി ബാധിച്ച് അച്ഛനും മകളും മരണപ്പെട്ടു. തൊടിയൂര്‍ പുലിയൂര്‍ വഞ്ചി തെക്ക് ഉണ്ണൂലേത്ത് കിഴക്കതില്‍ ചിത്രലേഖയും സി ഗോപിയുമാണ് മരിച്ചത്.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചിത്രലേഖയെ പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. അച്ഛന്റെ മരണാനന്തര ചടങ്ങളുകള്‍ ഞായറാഴ്ചയായിരുന്നു. ഇതിനു പിന്നാലെയാണ് മകളും മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button