ചെന്നൈ: വൻ അഗ്നിബാധയെ തുടർന്നുണ്ടായ ബലക്ഷയം മൂലം ചെന്നൈ സിൽക്സിന്റെ നഗരത്തിലുള്ള ബഹുനില കെട്ടിടം മൂന്ന് ദിവസത്തിനുള്ളിൽ ഇടിച്ചുനിരത്തുമെന്ന് തമിഴ്നാട് സർക്കാർ. ടി നഗറിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ, തീയണച്ചതിന് പിന്നാലെ മുകളിലത്തെ നിലകൾ തകർന്നു വീണിരുന്നു. ഇതോടെ കെട്ടിടത്തിന്റെ ബാക്കി ഭാഗത്തിന്റെ സുരക്ഷാസ്ഥിതി സംബന്ധിച്ച് ആശങ്ക ഉയരുകയായിരുന്നു.
തുടർന്ന് തുടർന്ന് അണ്ണാ യൂണിവേഴ്സിറ്റിയിലേയും മദ്രാസ് ഐ.ഐ.ടിയിലേയും പ്രൊഫസർമാരുടെയും നേതൃത്വത്തിൽ കെട്ടിടം പരിശോധിക്കുകയും ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് വ്യാപാര സമുച്ചയം നിർമിച്ചതെന്ന് ആരോപണമുണ്ട്. സംഭവത്തിൽ ചെന്നൈ സിൽക്സ് മാനേജർ രവീന്ദ്രനെതിരെ കേസെടുത്തു.
Post Your Comments