CinemaLatest NewsBollywood

ശിവഗാമിയുടെ വേഷം ശ്രീദേവി നിരസിച്ചത് ഭാഗ്യമായി; രാജമൗലി വെളിപ്പെടുത്തുന്നു

ഇന്ത്യന്‍ സിനിമയിലെ വിസ്മയമായി മാറിയ ബാഹുബലിയില്‍ ശിവകാമിയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ അണിയറപ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് ശ്രീദേവിയെ ആയിരുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ശ്രീദേവി ആ വേഷം നിരസിച്ചു. ശ്രീദേവി ശിവഗാമിയുടെ വേഷം നിരസിച്ചത് ഭാഗ്യമായെന്നാണ് സംവിധായകന്‍ എസ് എസ് രാജമൗലി പറയുന്നത്. ശ്രീദേവിയുടെ താരമൂല്യം കൊണ്ടാണ് ആ വേഷത്തിലേക്ക് പരിഗണിക്കാന്‍ കാരണം. എന്നാല്‍ അവരുടെ ചില നിബന്ധനകള്‍ അംഗീകരിക്കാന്‍ കഴിയാത്തതോടെ അവരെ മാറ്റുകയും രമ്യാകൃഷ്ണനെ സമീപിക്കുകയും ചെയ്തു. പ്രതീക്ഷിച്ചതിലും മികച്ചതാക്കി പ്രേക്ഷക മനസ്സില്‍ ഇടം നേടാന്‍ രമ്യയ്ക്ക് കഴിഞ്ഞുവെന്നും രാജമൗലി പറഞ്ഞു.

ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാജമൗലി ഇത് തുറന്ന് പറഞ്ഞത്. ശിവഗാമിയെ അവതരിപ്പിക്കാന്‍ ആദ്യം സമീപിച്ച ശ്രീദേവി പ്രതിഫലമായി ചോദിച്ചത് 5 കോടിയാണ്. മാത്രവുമല്ല ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ താമസം, ഷൂട്ടിങിനായി മുംബെയില്‍ നിന്ന് ഹൈദരാബാദിലേക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് .ബാഹുബലി ഹിന്ദി പതിപ്പിന്റെ ഷെയര്‍ എന്നിവയായിരുന്നു ശ്രീദേവിയുടെ നിബന്ധനകള്‍. ഇതോടെ അവരെ ഉപേക്ഷിക്കുകയായിരുന്നുവെന്നും രാജമൗലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button