Latest NewsKeralaNews

കുഞ്ഞിനെ ട്രെയിനിൽ ഉപക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ

ചെങ്ങന്നൂർ: രോഗിയായ പെൺകുഞ്ഞിനെ ട്രെയിനിൽ ഉപേക്ഷിച്ചു കടക്കാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. കായംകുളം–എറണാകുളം പാസഞ്ചർ ട്രെയിൻ ബുധനാഴ്ച വൈകിട്ടു ചെങ്ങന്നൂരിലെത്തിയപ്പോഴാണു സംഭവം. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ അടൂർ സ്വദേശികളായ ദമ്പതികളാണ് ജനറൽ കംപാർട്മെന്റിലെ അപ്പർ ബർത്തിൽ കിടത്തിയ ശേഷം ട്രെയിനിറങ്ങുകയായിരുന്നു.

എന്നാൽ ഇത് കൂടെയുണ്ടായിരുന്ന യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടു. അവർ ഉടൻ തന്നെ ഗാർഡിനെ വിവരം അറിയിച്ചതിനെ തുടർന്നു ട്രെയിൻ നിർത്തി ആർപിഎഫ് ഉദ്യോഗസ്ഥർ ദമ്പതികളെ വിളിച്ചു വരുത്തി. തുടർന്ന് ഇവരെ പോലീസിനു കൈമാറി. കുഞ്ഞിനു രോഗമായതിനാൽ വളർത്താൻ പ്രയാസമുണ്ടെന്നും അതിനാൽ ഉപേക്ഷിച്ചതാണെന്നുമാണ് ഇവർ പോലീസിനോടു പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button