ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ ട്രാവല്‍ ഏജന്റിന്റെ വഞ്ചന മൂലം കൊടിയ പീഡനങ്ങള്‍ നേരിടേണ്ടി വന്ന സുഖ് വന്ത് കൗര്‍ എന്ന 55കാരി ബുധനാഴ്ച നാട്ടിലെത്തും.വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലാണ് ഇത് സ്ഥിരീകരിച്ചത്.ചില പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണ് സുഷമ വിവരം അന്വേഷിച്ചതും ഇതിലിടപെട്ടതും.
മൂന്ന് മാസത്തെ ടൂറിസ്റ്റ് വിസയിലാണ് തന്റെ ഭാര്യ ഗള്‍ഫിലേക്ക് പോയതെന്ന് ഭർത്താവ് കുല്‍വന്ത് പറയുന്നു.ഒരു സൗദി പൗരന് ട്രാവല്‍ ഏജന്റ് സുഖ് വന്തിനെ വില്‍ക്കുകയായിരുന്നു. പിന്നീട് ഇയാളുടെ വീട്ടിലെ ജോലിക്കാരിയായി കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു.
ഇന്ത്യയിൽ നിന്ന് പോയ ശേഷം ഒരാഴ്ച കഴിഞ്ഞു വന്ന ഒരു ഫോൺ കോൾ അല്ലാതെ പിന്നീട് സുഖ് വന്തിനെകുറിച്ച് ഒരു വിവരവും വീട്ടുകാർക്കുണ്ടായിരുന്നില്ല.ജലന്ദര്‍ സ്വദേശിനിയായ കൗറിനെ ഡെല്‍ഹിയില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്റാണ് സൗദിയിലേക്ക് കൊണ്ടുപോയത്.
Post Your Comments