Latest NewsCinemaBollywood

ധമാല്‍ സീരിസില്‍ നിന്നും സഞ്ജയ് ദത്ത് പിന്മാറാന്‍ കാരണം?

ബോളിവുഡ് സ്റ്റാര്‍ സഞ്ജയ് ദത്ത് പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്ന ധമാല്‍, ഡബിള്‍ ധമാല്‍ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായ ടോട്ടല്‍ ധമാലില്‍ നിന്നും സഞ്ജയ് ദത്ത് പിന്മാറിയതായി സൂചന. ലൈംഗീകതയുടെ അതിപ്രസരം കൂടുതലാണ് എന്ന കാരണത്താലാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതെന്നാണ് വിവരം. ഇന്ദിര കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാല്‍. അഡള്‍ട്ട് കോമഡി വിഭാഗത്തില്‍ പെടുന്ന ധമാല്‍ സീരീസിന്റെ പുതിയ ചിത്രം ഈ വര്‍ഷം ചിത്രീകരണം ആരംഭിക്കാനിരുന്നതാണ്. എന്നാല്‍ സഞ്ജയ് ദത്ത് എത്താത്തതിനാല്‍ സിനിമയുടെ ചിത്രീകരണം തുടങ്ങാനായിട്ടില്ല.

ചിത്രത്തിലെ ലൈംഗീകതയുടെ അതിപ്രസരമല്ല മറിച്ചു മറ്റു ചിത്രങ്ങളുടെ തിരക്ക് ഉണ്ടായതാണ് അദ്ദേഹം ചിത്രത്തില്‍ പിന്‍മാറാന്‍ കരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ വര്‍ഷം ആദ്യം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഭൂമിയാണ് ജയിലില്‍ നിന്നും മടങ്ങിയെത്തിയ സഞ്ജയ് ദത്ത് ആദ്യം അഭിനയിച്ച ചിത്രം. 2018വരെയുള്ള പല ചിത്രങ്ങള്‍ക്കായി അദ്ദേഹം കരാറായിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button