KeralaLatest NewsNews

സമ്പൂര്‍ണ മദ്യ നിരോധനം സാധ്യമല്ലെന്ന് ഋഷിരാജ് സിംഗ്

തിരുവനന്തപുരം: സമ്പൂര്‍ണ മദ്യ നിരോധനം സാധ്യമല്ലെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിംഗ്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് മദ്യ നിരോധനം നടപ്പിലാക്കിയ മറ്റ് സംസ്ഥാനത്തെ അവസ്ഥ. സര്‍ക്കാര്‍ മദ്യം നല്‍കുന്നത് നിര്‍ത്തിയതോടെ വ്യാജ മദ്യം വില്‍ക്കുന്നവരുടെ കുത്തക തന്നെ അവിടങ്ങളില്‍ വളര്‍ന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കല്ലുവാതുക്കല്‍ പോലുള്ള മറ്റൊരു മദ്യ ദുരന്തം കൂടെ സംസ്ഥാനത്ത് ഉണ്ടാകുന്നത് വരയെ മദ്യത്തിനെതിരെ സമരം നടത്തുന്നവരെയെല്ലാം കാണുകയുള്ളൂ. സര്‍ക്കാര്‍ മദ്യ ശാലകളിലൂടെ മദ്യ വില്‍പ്പന നടത്തുന്ന നമ്മുടെ മദ്യ നയം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് പോലും അഭിന്ദനം ഏറ്റ് വാങ്ങിയ കാര്യമാണ്. മദ്യത്തിന് നിയന്ത്രണം കൊണ്ട് വന്നതോടെ ലഹരി വസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് വലിയ തോതില്‍ വര്‍ധിച്ച് വന്നിട്ടുണ്ട്.

980 കേസുകലാണ് 2014 ല്‍ ഇത് സംബന്ധിച്ച് രജിസ്റ്റർ ചെയ്തതെങ്കില്‍ 2017 ആയപ്പേഴേക്കും അത് 4000 കവിഞ്ഞു. ഓണ്‍ലൈനില്‍ കൂടി അടക്കം ലഹരി വസ്തുക്കള്‍ എത്തിച്ച് ഉപയോഗിക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ച് വന്നിട്ടുണ്ട്. ഓണ്‍ലൈനില്‍ കൂടി അടക്കം ലഹരി വസ്തുക്കള്‍ എത്തിച്ച് ഉപയോഗിക്കുന്ന പ്രവണത സംസ്ഥാനത്ത് വര്‍ധിച്ച് വരികയാണെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.

കൂടാതെ സ്റ്റാര്‍ ഹോട്ടലുകളില്‍ മധുരക്കള്ള് വില്‍പ്പന നടത്തുന്നത് ചര്‍ച്ചയില്‍ വര്‍ന്നിട്ടുണ്ട്. നല്ല മദ്യം ലഭ്യമാക്കിയാല്‍ അത് ദുരന്തങ്ങള്‍ ഇല്ലാതാക്കുന്നതിന് പ്രധാന പങ്ക് വഹിക്കും. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കൂടുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും നിയമങ്ങള്‍ ഇനിയും ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button