കോട്ടയം: സ്റ്റുഡൻറ് പോലീസ് കേഡറ്റ് (എസ്.പി.സി) വാട്സാപ്പ് ഗ്രൂപ്പിൽ സർക്കാരിനെതിരെയുള്ള പോസ്റ്റ് ഷെയർ ചെയ്തതിനു ഗ്രേഡ് എസ്.ഐക്ക് സസ്പെൻഷൻ. വിരമിക്കുന്നതിന്റെ തലേന്നാണ് സസ്പെൻഷൻ ലഭിച്ചത്. വെള്ളൂർ പോലീസ് സ്റ്റേഷനിലെ ആർ. കാർത്തികേയനാണ് ഇന്നലെ സസ്പെൻഷൻ ഉത്തരവ് ലഭിച്ചത്.
ഇന്ന് സർവീസിൽ നിന്ന് പിരിയുന്ന കാർത്തികേയന് സഹപ്രവർത്തകർ യാത്രയയപ്പ് നല്കാനിരിക്കെയാണ് നടപടി. ഡി.വൈ.എഫ്.ഐ കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച പരാതി നൽകിയത്. ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നടപടിയെടുത്തു.
ഡോ. നീത പി. നമ്പ്യാർ കല്യാണശേരിയുടെ പോസ്റ്റാണ് എസ്.പി.സി കല്ലറ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തത്. ഇത് സർക്കാരിനും മുഖ്യമന്ത്രിക്കും എതിരാണെന്നായിരുന്നു പരാതി.
Post Your Comments