മുംബൈ: നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണുകളായ നോക്കിയ 6, നോക്കിയ 5, നോക്കിയ 3 എന്നിവ ജൂണ്‍ 13ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. എന്നാൽ കമ്പനി ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
5.5 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലേ, 2.5 ഡി കര്‍വഡ് ഗ്ലാസ്, സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 64 ജി.ബി സ്റ്റോറേജ്, 16 മെഗാപിക്സര്‍ റിയര്‍ കാമറ, 8 മെഗാപിക്സല്‍ ഫ്രണ്ട് കാമറ എന്നിവയാണ് നോക്കിയ 6ന്റെ പ്രധാന സവിശേഷതകൾ. 3,000 എം.എച്ച് ബാറ്ററി ശേഷിയുള്ള ഫോണിന് ബ്ലുടൂത്ത് v4.1, ജി.പി.എസ്, യു.എസ്.ബി ഒ.ടി.ജി, വൈ-ഫൈ തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകളും ഉണ്ടാകും.
അതേസമയം 5.2 ഇഞ്ച് ഡിസ്പ്ലേ, 2 ജി.ബി റാം 16 ജി.ബി റോം, സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, ആന്‍ഡ്രോയിഡ് ന്യൂഗട്ട്, 13,8 മെഗാപിക്സല്‍ മുന്‍, പിന്‍ കാമറകള്‍ എന്നിവയാണ് നോക്കിയ 5 ന്റെ പ്രത്യേകതകള്‍. നോക്കിയ 5നോട് സമാനമായ ഫീച്ചറുകള്‍ തന്നെയാണ് നോക്കിയ 3യിലും ലഭ്യമാക്കുന്നത്.
Post Your Comments