![](/wp-content/uploads/2017/05/ADMIN-NOKIA.jpg)
കിടിലന്‍ പ്രീമിയം ഫോണുമായി നോക്കിയ. വിപണിയിലെത്താൻ പോകുന്ന തങ്ങളുടെ പുത്തൻ ഫോണായ നോക്കിയ 9ന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തു വിട്ടു. സ്നാപ്ഡ്രാഗന്‍ 835 എസ്ഒസി പ്രോസസറും, 8ജിബി റാമുമുള്ള നോക്കിയ 9 ആന്‍ഡ്രോയ്ഡ് 7.1.1 നൗഗറ്റ് ഒഎസുമായാണ് പുറത്തിറങ്ങുക.
5.3 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലെ, 64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജ് ,13 മെഗാപിക്സലിന്റെ ഇരട്ട ക്യാമറയുള്ള ഫോണിൽ ക്വിക്ക് ചാര്‍ജ് 4.0 ടെക്നോളജിയും ഉണ്ടാകും. നോക്കിയ വിപണിയിറക്കിയ ആന്‍ഡ്രോയ്ഡ് ഫോണുകൾക്ക് നല്ല സ്വീകാര്യയതയാണ് എല്ലാ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്നത്.
Post Your Comments