ന്യൂഡല്‍ഹി: ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ വൈസ് ചെയര്‍മാനായി കേരളത്തില്‍ നിന്നുള്ള ബി.ജെ.പി. നേതാവ് ജോര്‍ജ് കുര്യനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. ദിവസങ്ങള്‍ക്കുമുമ്പ് ന്യൂനപക്ഷ കമ്മിഷന്‍ അംഗമായി ജോര്‍ജ് കുര്യനെ നിയമിച്ചിരുന്നു. തിങ്കളാഴ്ച അദ്ദേഹം ചുമതല ഏല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കമ്മിഷന്റെ വൈസ് ചെയര്‍മാനായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആദ്യമായാണ് കേരളത്തില്‍നിന്ന് ഒരാള്‍ നിയമിതനാകുന്നത്. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് നിയമനം നടത്തിയത്. സംസ്ഥാന ബി.ജെ.പി.യുടെ ഉപാധ്യക്ഷനായിരുന്നു ജോര്‍ജ് കുര്യന്‍. ബി.ജെ.പി. ന്യൂനപക്ഷ മോര്‍ച്ചയുടെ മുന്‍ ദേശീയ സെക്രട്ടറി ഗയ്‌റുള്‍ ഹസന്‍ റിസ്വിയാണ് ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍. ഏഴംഗ കമ്മിഷനില്‍ അഞ്ച് അംഗങ്ങളെ മേയ് 24-നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചത്.
Post Your Comments