Latest NewsNattuvartha

കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി മഞ്ചേരിയിലെ സത്യസരണി

മലപ്പുറം: കേരളത്തിലെ ഐസിസ് റിക്രൂട്ട്‌മെന്റ് ഏജന്‍സിയായി മഞ്ചേരിയിലെ സത്യസരണി മാറിയെന്നു യുവമോര്‍ച്ച സ്റ്റേറ്റ് സെക്രട്ടറി അജിതോമസ്. നിലമ്പൂര്‍ എടക്കര സ്വദേശി കൂടിയായ ശ്രീ അജിതോമസിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളിലെ ഹാദിയ കേസിലെ കോടതി പരാമര്‍ശങ്ങളും, വിധിയും കൂട്ടിവായിക്കേണ്ടി വരുന്നു.

ഈ സ്ഥാപനത്തിനെതിരെ നിരന്തരം ഉയര്‍ന്നുവരുന്ന ആക്ഷേപങ്ങളില്‍ വ്യക്തമായി അന്വേഷണം നടത്തി അടച്ചു പൂട്ടിക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാവണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതാവുന്ന ഹിന്ദു, കൃസ്ത്യന്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന പെണ്‍കുട്ടികള്‍ അവസാനം എത്തിച്ചേരുന്നത് സത്യസരണിയിലാണ് എന്നത് അത്യന്തം ആപത്കരം തന്നെ.

കേരളത്തില്‍നിന്ന് സിറിയയിലേക്കും, അഫ്ഘാനിസ്ഥാനിലേക്കും പോയി ഐസിസി ന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ തുടക്കത്തില്‍ മതപഠനത്തിനായി എത്തിപ്പെടുന്നത് സത്യസരണിയില്‍ എന്നത് പച്ചപരമാര്‍ത്ഥം മാത്രം. സത്യസരണിയില്‍ ദീര്‍ഘകാലം താമസിച്ചതായി പലരും പരസ്യമായി പറയുന്നതുപോലും അത്യന്തം ഗൗരവതരമാണ്. അന്യ മതത്തില്‍പ്പെട്ട ധാരാളം പെണ്‍കുട്ടികള്‍ ഈ സ്ഥാപനത്തില്‍ നിന്നും മതം മാറ്റത്തിന് വിധേയമായിട്ടുണ്ട് എന്നത് വസ്തുത മാത്രം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായ നിരവധി പെണ്‍കുട്ടികള്‍ ഇപ്പോഴും ഇവിടെ പാര്‍പ്പിക്കപ്പെട്ടു, നിര്‍ബന്ധ മതപഠനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. പല അവസരത്തില്‍ അന്വേഷണ ഏജന്‍സികള്‍പ്പോലും ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മതേതര സങ്കല്പത്തിനും, രാഷ്ട്ര സുരക്ഷയ്ക്കും ഭീക്ഷണിയായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനും, ഈ സ്ഥാപനം റെയ്ഡ് ചെയ്ത് ഇവിടെ തടവിലാക്കപ്പെട്ട പെണ്‍കുട്ടികളെ വീണ്ടെടുത്ത് അവരുടെ രക്ഷിതാക്കളെ ഏല്‍പ്പിക്കുന്നതിനുളള നടപടികള്‍ സര്‍ക്കാരിന്റെയും, പോലീസിന്റെയും ഭാഗത്തുനിന്നുമുണ്ടാകണം.

അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്താന്‍ പൊതുജന കൂട്ടായ്മ സംഘടിപ്പിക്കേണ്ട വസ്തുതയും ശ്രീ അജി തോമസ് വിശദീകരിക്കുന്നു. മുന്‍പ് വിവിധ ഹൈന്ദവ സംഘടനകള്‍ കൂട്ടായി നടത്തിയ പ്രതിഷേധ സമരങ്ങള്‍ കായികമായി പോലും തടയുന്നതിനായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് സ്ത്രീകളടക്കമുള്ളവരെ അണിനിരത്തി തീവ്ര മുസ്ലിം സംഘടനകള്‍ നടത്തിയ പ്രവര്‍ത്തനം പരിഷ്‌കൃത സമൂഹത്തിനു അപമാനമുണ്ടാക്കിയ ഒന്നായിരുന്നെന്നും ശ്രീ അജി തോമസ് സമര്‍ത്ഥിക്കുന്നു. അന്ന് ഹൈന്ദവ സംഘടനകള്‍ തികഞ്ഞ ക്ഷമയോടെ പ്രവര്‍ത്തിച്ചതിനാല്‍ മാത്രം അനിഷ്ട സംഭവങ്ങള്‍ ഒഴിവായതെന്നും വസ്തുത മാത്രം.

അജിതോമസ്,
സ്റ്റേറ്റ് യുവമോര്‍ച്ച സെക്രട്ടറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button