Latest NewsCinemaMollywood

മലയാള സിനിമയിലെ ‘ആദ്യ നായിക’ വിവാഹിതയാകുന്നു

മലയാള സിനിമയുടെ ‘ആദ്യ നായിക’യെ വെള്ളിത്തിരയില്‍ പുനരവതരിപ്പിച്ച ചാന്ദിനി വിവാഹിതയാകുന്നു. ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനംചെയ്ത ‘സെല്ലുലോയ്ഡ്’ എന്ന ചിത്രത്തില്‍ റോസിയുടെ വേഷംചെയ്ത നടിയാണ് ചാന്ദ്നി. ഇടപ്പഴിഞ്ഞി സ്വദേശിയായ വിഷ്ണുവാണ് വരന്‍. ജൂണ്‍ എട്ടിന് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹച്ചടങ്ങ്.

ജെ.സി.ഡാനിയേല്‍ സംവിധാനംചെയ്ത ആദ്യ മലയാള സിനിമയായ ‘വിഗതകുമാരനി’ലെ നായികയായിരുന്നു പി.കെ.റോസി. സവര്‍ണ്ണചിന്ത ഉയര്‍ന്നിരുന്ന അക്കാലത്ത് ഒരു ദളിത അഭിനയിച്ചുവെന്ന പറഞ്ഞു കൊണ്ട് ചിത്രത്തെ നശിപ്പിച്ച സമൂഹം നായികയെ ഓടിക്കുകയും ചെയ്തു. അങ്ങനെ നാടുവിടേണ്ടി വന്ന നായികയെ ചാന്ദിനി മനോഹരമായി ആവിഷ്കരിച്ചു.

മാധ്യമപ്രവര്‍ത്തകനായ ഇടപ്പഴിഞ്ഞി രാധാകൃഷ്ണന്റെയും ബി.ലേഖയുടെയും മകനായ വിഷ്ണു കൊച്ചിയിലെ സ്വകാര്യ കമ്ബനിയില്‍ മാര്‍ക്കറ്റിങ് മാനേജരാണ്. കൊല്ലം വള്ളക്കടവ് സ്വദേശിയായ പ്രേമകുമാറിന്റെയും ഗീതയുടെയും മകളാണ് ചാന്ദ്നി. ചിത്രീകരണം പൂര്‍ത്തിയാക്കി പ്രദര്‍ശനത്തിനൊരുങ്ങുന്ന ‘വാക്കാണ്’ ഏറ്റവും പുതിയ ചിത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button