ഇക്കോണമി ക്ലാസ് യാത്രക്കാർക്ക് സൗജന്യ ഹോട്ടൽ താമസമൊരുക്കി എത്തിഹാദ് എയർവേയ്‌സ്. സെപ്റ്റംബർ 15 വരെയാണ് ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. അബുദാബിയിലെ യാസ് ഐലൻഡിലുള്ള റാഡിസൺ ബ്ലൂ ഹോട്ടലിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള സന്ദർശകരെയും എത്തിഹാദ് എയർവേയ്‌സ് സ്വാഗതം ചെയ്യുന്നു എന്ന് എത്തിഹാദ് എയർവേയ്‌സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് മുഹമ്മദ് അൽ ബലൂക്കി വ്യക്തമാക്കി.
അബുദാബി സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനാണ് ഇത്തരം ഓഫറുകൾ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം അബുദാബിയിലെത്തിയ സന്ദർശകരുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. സഞ്ചാരികളെ ആകർഷിക്കാനായി നിരവധി പദ്ധതികളും ഇവിടെ ഒരുങ്ങിയിട്ടുണ്ട്.
Post Your Comments