തിരുവനന്തപുരം: മദ്യശാല തുറക്കാന്‍ ഇനി പഞ്ചായത്തിന്റെ അനുമതി വേണ്ട.പഞ്ചായത്തിന്റെ അനുമതി വേണമെന്ന നിയമം എടുത്തുകളയാൻ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. കൂടാതെ പഞ്ചായത്ത് രാജ് നിയമത്തില്‍ ഭേദഗതി വരുത്താനും തീരുമാനമായിട്ടുണ്ട്.
മദ്യശാല തുടങ്ങാന്‍ ഗ്രാമപഞ്ചായത്തിന്റെ അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമഭേദഗതി യുഡിഎഫ് സർക്കാരിന്റെ കാലത്താണ് നടപ്പിലാക്കിയത്. ദേശീയ പാതയില്‍ നിന്ന് മാറ്റിയ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെ അനുമതി ലഭിക്കാത്തതോടെയാണ് സർക്കാർ നിയമത്തിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്.
Post Your Comments