Latest NewsNattuvarthaNews

പാനൂരിലെ വത്സരാജ് കുറുപ്പ് വധം : ഭാര്യ കൂറുമാറി

ബിനിൽ കണ്ണൂർ

തലശ്ശേരി•ആർ എസ് എസ് പ്രവർത്തകൻ പാനൂരിലെ അഡ്വ. വത്സരാജ് കുറുപ്പിനെ പത്ത് വർഷം മുമ്പ് കൊലചെയ്യപ്പെട്ട കേസിൽ ഏകദൃസാക്ഷിയായ ഭാര്യ അഡ്വ.ബിന്ദു കൂറുമാറി.
ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ നേരത്തെ നൽകിയ മൊഴിയിൽ നിന്നും തീർത്തും വ്യത്യസ്തമായി തിരിച്ചറിയൽ പരേഡിൽ നേരത്തെ ചൂണ്ടിക്കാട്ടിയ പ്രതികളെ ആരെയും അറിയില്ലെന്നും സംഭവ ദിവസം ബഹളം വെച്ചു വീടിന് പുറത്ത് ഇറങ്ങിയപ്പോൾ ഭർത്താവ് വീണുകിടക്കുന്നതും ചിലർ ഇരുട്ടിൽ ഓടി മറിയുന്നതുമാണ് കണ്ടതെന്നുമാണ് ബിന്ദു കോടതിയിൽ പറഞ്ഞത്. നേരത്തെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് കേസ് സിബിഐ യെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ബിന്ദു ഹർജി നൽകിയിരുന്നു. പുനർ വിവാഹിതയായ ബിന്ദു ഇപ്പോൾ ഭർത്താവിനോപ്പം കർണ്ണാടകയിലാണ് താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button