കൊച്ചി: എറണാകുളം ജില്ലയിൽ മുസ്ളീം ഏകോപന സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കടകൾ കാര്യമായി തുറന്നിട്ടില്ല. കെ.എസ്.ആർ.ടി.സി ഓടുന്നുണ്ടെങ്കിലും സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. ഹോട്ടലുകളും മെഡിക്കൽ ഷോപ്പുകളും പണിമുടക്കുന്നത് ജനജീവിതത്തെ ബാധിച്ചു. രാവിലെ ആറിനാരംഭിച്ച ഹർത്താലില്‍ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മതം മാറി ഹാദിയ എന്ന പേര് സ്വീകരിച്ച യുവതിയുടെ വിവാഹം റദ്ദാക്കിയ വിധിക്കെതിരെ ഏകോപന സമിതി ഹൈക്കോടതിയിലേക്ക് തിങ്കളാഴ്ച നടത്തിയ മാർച്ചിനു നേരെ പൊലീസ് ബലം പ്രയോഗിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. സ്വകാര്യ ബസുകൾ ഒരിടത്തും ഓടിയിട്ടില്ല. ടാക്സികളും ഓട്ടോറിക്ഷകളും പലയിടങ്ങളിലും ഓടുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ പതിവുപോലെ ഓടുന്നുണ്ട്. ഇൻഫോപാർക്ക്, കൊച്ചി പ്രത്യേക സാമ്പത്തികമേഖല എന്നിവിടങ്ങളെ ഹർത്താൽ ബാധിച്ചിട്ടില്ല.
Post Your Comments