ലോകത്തെ ഏറ്റവും വിലകൂടിയ കാർ പുറത്തിറക്കി റോൾസ് റോയ്‌സ്. 12.8 മില്ല്യന്‍ യുഎസ് ഡോളര്‍ (ഏകദേശം 84 കോടി രൂപ) വിലവരുന്ന സ്വെപ്‌ടെയില്‍ എന്ന മോഡൽ ഇറ്റലിയില്‍ വെച്ച് നടന്ന കണ്‍കോര്‍സ ഡി എലഗാന്‍സെ പ്രദര്‍ശനത്തിലാണ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്.
1920-30 കാലഘട്ടത്തില്‍ പുറത്തിറങ്ങിയ ടൂ സീറ്റര്‍ റോള്‍സ് റോയ്‌സ് സ്വെപ്‌ടെയിലിന്റെ രൂപഘടനയിൽ ഉപഭോക്താവിന്റെ ഇഷ്ടത്തിനും ആശയത്തിനും അനുസൃതമായി നിർമിച്ച സിംഗില്‍ യൂണിറ്റ് എഡിഷന്‍ അതായത് ആദ്യത്തേയും അവസാനത്തേയും മോഡലാണ് സ്വെപ്റ്റ്‌ടെയില്‍. അതേസമയം അത്യപൂര്‍വ്വ വിന്റേജ് കാര്‍ ശേഖരമുള്ള കോടിപതിയായ ഉപഭോക്താവിനെക്കുറിച്ചുള്ള വിവരങ്ങള്‍ കമ്പനി പുറത്തു വിട്ടിട്ടില്ല.
പൂര്‍ണമായും കൈകൊണ്ടാണ് സ്വെപ്‌ടെയില്‍ നിർമിച്ചിരിക്കുന്നത്. ഫാന്റം മോഡലിന് സമാനമായ നീളമേറിയ സോളിഡ് അലൂമിനിയം ഫ്രണ്ട് ഗ്രില്‍. നീളമേറിയ ബോണറ്റും കനം കുറഞ്ഞ എല്‍.ഇ.ഡി ഹെഡ് ലൈറ്റും ഉള്‍പ്പെട്ട മുന്‍ഭാഗം വാഹനത്തിന് കൂടുതൽ പ്രൗഢി നൽകുന്നു. കാറിന്റെ പേര് പോലെത്തന്നെ റിയര്‍ എന്‍ഡിലാണ് കാറിന്റെ പ്രധാന പ്രത്യേകത പ്രകടമാകുന്നത്. രണ്ടു പേര്‍ക്ക് മാത്രം സഞ്ചരിക്കാൻ പറ്റുന്ന കാറിൽ പിൻ സീറ്റിനു പകരം തിളക്കമാര്‍ന്ന ഗ്ലാസ് ഷെല്‍ഫാണ് റോൾസ് റോയ്‌സ് നൽകിയത്.
ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ആഢംബരമേറിയ അകത്തളമാണ് സ്വെപ്‌ടെയിലിനെന്ന് കമ്പനി അറിയിച്ചു. മൊക്കാസിന്‍, ഡാര്‍ക്ക് സ്പൈസ് ലെതര്‍ അപ്ഹോള്‍സ്റ്ററിയുള്ള ക്യാബിനിൽ, മക്കാസര്‍ തടിയും ടൈറ്റാനിയം സൂചിയും ഉപയോഗിച്ച് നിര്‍മ്മിച്ച റോള്‍സ് റോയ്സ് ക്ലോക്കാണ് പ്രധാന സവിശേഷത. അലൂമിനിയത്തില്‍ തീര്‍ത്ത 08 ഐഡറ്റിഫികേഷന്‍ നമ്പറും വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. ഫാന്റം കൂപ്പെയില്‍ നല്‍കിയ അതേ 6.75 ലിറ്റര്‍ വി12 എഞ്ചിൻ റോള്‍സ് റോയ്‌സ് സ്വെപ്‌ടെയിലിനെ കരുത്താനാക്കുന്നു.
Post Your Comments