CinemaLatest NewsBollywood

പരിണീതി പറയുന്നത് പച്ചക്കള്ളം; സത്യാവസ്ഥ വെളിപ്പെടുത്തി സഹപാഠി

ബോളിവുഡിലെ യുവ സുന്ദരി പരിണീതി ചോപ്ര ഇപ്പോള്‍ വിവാദങ്ങള്‍ക്കിടയിലാണ്. മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടയില്‍ പരിണീതി പറഞ്ഞ പല കാര്യങ്ങള്‍ക്കുമെതിരെ സഹപാഠി ഇട്ട ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് കാരണം.

മേരി പ്യാരി ബിന്ദു എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടിയില്‍ പങ്കെടുത്ത താരം തന്റെ ബാല്യകാല സ്മരണകള്‍ പങ്കുവച്ചിരുന്നു. ഹരിയാനയിലെ അമ്ബാലയിലെ ഒരു സാധാരണ കുടുംബത്തിലെ അംഗമായിരുന്നുവെന്നും സൈക്കളിലാണ് എന്നും താന്‍ സ്കൂളില്‍ പോയിരുന്നതെന്നും പരിണീതി അഭിമുഖത്തില്‍ പറഞ്ഞിരുന്നു. രണ്ടു സഹോദരന്മാര്‍ അടങ്ങുന്ന കുടുംബം ദാരിദ്ര്യത്തിലായിരുന്നു കഴിഞ്ഞിരുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

ഇതിനെതിരെയാണ് സഹപാഠി കാനു ഗുപ്ത ഫെയ്സ്ബുക്കില്‍ മറുപടിയുമായി രംഗത്ത് വന്നത്. നാണക്കേട് പരിണീതി, ഒരു വലിയ കുടുംബത്തില്‍ നിന്ന് വന്നിട്ട് ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് കള്ളം പറയരുത് എന്നും പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ മികച്ച സൌകര്യമുള്ള വീട്ടില്‍ ജീവിച്ച പരിണീതി എന്തിനിങ്ങനെ കള്ളം പറയുന്നു വെന്നും കാനു ഗുപ്ത ചോദിക്കുന്നു.

കാനുഗുപ്തയുടെ വാക്കുകള്‍

നാണക്കേട് പരിണീതി, ഒരു വലിയ കുടുംബത്തില്‍ നിന്ന് വന്നിട്ട് ക്യാമറയ്ക്ക് മുന്‍പില്‍ നിന്ന് കള്ളം പറയരുത്. എനിക്കറിയാം ഒരു സെലിബ്രിറ്റി എന്താണെന്ന്. ഒരു കള്ളക്കഥ മെനഞ്ഞ് കാറില്ല, പണമില്ല എന്ന് പറയുകയാണ്. ഒരേ സ്കൂളില്‍ പഠിച്ചിരുന്നത് കൊണ്ടു തന്നെ ഞാന്‍ അവരുടെ അച്ഛന് കാറുണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നു. അന്നത്തെ കാലത്ത് സ്കൂളില്‍ സൈക്കിളില്‍ പോകുന്നത് ഒരു ട്രെന്‍ഡായിരുന്നു. കാരണം അന്ന് എല്ലാവര്‍ക്കും സൈക്കിള്‍ ഇല്ലായിരുന്നു. കോണ്‍വെന്റ് ഓഫ് ജീസസ് മേരിയില്‍ പഠിച്ച എന്റെ എല്ലാ സുഹൃത്തുക്കളും പരിണീതി പറയുന്നത് പച്ചക്കള്ളമാണെന്ന് മനസ്സിലാകും- കാനു ഗുപ്ത കുറിയ്ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button