Latest NewsKeralaNews

പിഞ്ചു കുഞ്ഞിന് ബീഫ് നല്‍കിയ സി പി എം നടപടിക്കെതിരെ വന്‍ പ്രതിഷേധം

കോതമംഗലം: കേന്ദ്രസർക്കാരിന്റെ കശാപ്പു നിയന്ത്രണത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ബീഫ് ഫെസ്റ്റ് നടത്തിയും മറ്റും സി.പി.എം പ്രതിഷേധം നടക്കുകയാണ് കേരളത്തിലെങ്ങും.

ഇതിന് പിന്നാലെ ഇന്ന് കൊച്ചുകുഞ്ഞിന് ബീഫ് രുചിക്കാൻ നൽകിയ സി.പി.എം നേതാവിന്റെ പ്രവൃത്തിയും വൻ പ്രതിഷേധം ഉയർത്തുകയാണ്.

എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ബീഫ് നൽകിയതാണ് ചർച്ചയാവുന്നത്. സി.പി.എം കോഴിപ്പിള്ളി മുൻ ബ്രാഞ്ച് സെക്രട്ടറി കെകെ ശശിയുടെ മകൻ രാരീഷിന്റെ കുഞ്ഞിനാണ് ബീഫ് നൽകിയത്. ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിഷയം വലിയ ചർച്ചയായി മാറിയിരിക്കുകയാണിപ്പോൾ.

പിഞ്ചുകുഞ്ഞിനെ പോലും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്ന നിലയിലേക്ക് സിപിഎമ്മിന്റെ പ്രതിഷേധം തരംതാണുവെന്ന വിമർശനങ്ങളും ഉയരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button