തിരുവനന്തപുരം: കേരളത്തിൽ ഡിസംബറോടെ ബി.എസ്.എൻ.എൽ ഫോർ ജി സംവിധാനം ലഭ്യമാകുമെന്ന് ബി.എസ്.എൻ.എൽ ചീഫ് ജനറൽ മാനേജർ ആർ. മണി അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ ആദ്യഘട്ടമായി ഈ സേവനം ലഭ്യമാക്കും. തുടർന്ന് ഒരുവർഷത്തിനകം മറ്റു സ്ഥലങ്ങളിലേക്ക് 4ജി സേവനം വ്യാപിപ്പിക്കും.
ഈ സാമ്പത്തിക വർഷം 2,200 സ്ഥലങ്ങളിൽ 4ജി ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായി നിലവിലെ 3ജി ടവറുകൾ 4ജിയിലേക്ക് മാറ്റും. കൂടാതെ 1100 സ്ഥലങ്ങളിൽ ത്രീ ജി സൗകര്യവും 300 സ്ഥലങ്ങളിൽ 2ജി ടവറുകളും പുതുതായി ഏർപ്പെടുത്താനാണ് നീക്കം. നിലവിൽ 71 ശതമാനം 2ജി നെറ്റ്‌വർക്കും 3ജിയിലേക്ക് മാറിയിട്ടുണ്ട്. 4ജി സേവനത്തിനായുള്ള ടെണ്ടർ നടപടികൾ ആരംഭിച്ചതായും ബി.എസ്.എൻ.എൽ അധികൃതർ വ്യക്തമാക്കി.
Post Your Comments