ലഖ്‌നൗ: അയോദ്ധ്യ കേസില്‍ ബിജെപി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. എല്‍ കെ അദ്വാനി, കേന്ദ്രമന്ത്രി ഉമാഭാരതി, മുരളി മനോഹര്‍ ജോഷി, വിനയ് കത്യാര്‍ തുടങ്ങിയവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസിൽ അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചനകുറ്റം 2,001 ല്‍ സിബിഐ കോടതി ഒഴിവാക്കിയിരുന്നു. 2010ല്‍ ഈ വിധി അലഹബാദ് ഹൈക്കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞമാസം സുപ്രീംകോടതി ഇവര്‍ക്കെതിരായ ഗൂഢാലോചനകുറ്റം ഒഴിവാക്കാനാകില്ലെന്നും വിചാരണ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.
Post Your Comments