Latest NewsNewsTechnology

വേണ്ടരീതിയിൽ ഉറങ്ങിയില്ലെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് ഇങ്ങനെ

വേണ്ടരീതിയിൽ ഉറങ്ങിയില്ലെങ്കിൽ സംഭവിക്കുന്നതിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്ത്. പ്രതിദിനം ആറു മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. ഉറക്കക്കുറവ് മൂലം രക്തസമ്മർദം കൂടുക, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ട് പറയുന്നു.

മാത്രമല്ല ഇവ ശരീരത്തിന്റെ പ്രവർത്തനങ്ങളെ താറുമാറാകും. പെൻസിൽവേനിയ സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ജൂലിയോ ഫെർണാണ്ടസ് മെൻഡോസയാണ് പഠനത്തിന് പിന്നിൽ. 2.1 ശതമാനമാണ് ആറു മണിക്കൂറെങ്കിലും ഉറങ്ങാത്തവരിൽ ഹൃദ്രോഗങ്ങളാലും പക്ഷാഘാതത്താലും മരിക്കാനുള്ള സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button