സൗദി: സൗദി അറേബ്യയിലെ ജയിലുകളില്‍ കഴിയുന്ന 2000 തടവുകാരെ മോചിപ്പിച്ചു. റമദാന്‍ പ്രമാണിച്ചാണ് ഇവരെ മോചിതരാക്കിയത്. ഇവര്‍ക്ക് പൊതുമാപ്പ് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചത് ഭരണാധികാരി സല്‍മാന്‍ രാജാവാണ്. കൊലപാതകം, മയക്ക് മരുന്ന് കടത്ത്, വ്യഭിചാരം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പില്‍ മോചനം ലഭിക്കില്ല.
ജയില്‍ മോചനം ശിക്ഷാ കാലാവധിയുടെ പകുതി പൂര്‍ത്തിയാക്കിയവര്‍ക്കാണ്. തടവുകാര്‍ക്ക് റമദാനില്‍ കുടുംബങ്ങളോടൊപ്പം ചെലവഴിക്കുന്നതിനാണ് പൊതുമാപ്പ് അനുവദിച്ചത്. പ്രത്യേക കമ്മറ്റി അര്‍ഹരായ തടവുകാരെ കണ്ടെത്തുന്നതിനു തടവുകാരുടെ ഫയലുകള്‍ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോചനത്തിന് അര്‍ഹരായ തടവുകാരെ കണ്ടെത്തിയത്.
റിയാദില്‍ 280 തടവുകാരെ മോചിപ്പിച്ചതായി ജയില്‍ വകുപ്പ് അറിയിച്ചു. ഉത്തര അതിര്‍ത്തി പ്രവിശ്യയിലെ ജയിലുകളില്‍ നിന്ന് 86 ഉം അല്‍ബാഹയില്‍ 41 ഉം തായിഫില്‍ 42 ഉം തടവുകാര്‍ മോചിതരായി. ജിദ്ദയിലെ വിവിധ ജയിലുകളില്‍ നിന്ന് 143 തടവുകാരെയും വിട്ടയച്ചു. രാജകല്പന പുറപ്പെടുവിച്ച വെള്ളിയാഴ്ച രാത്രി മാത്രം 1,664 തടവുകാരെ വിട്ടയച്ചതായി ജയില്‍ വകുപ്പ് മേധാവി മേജര്‍ ജനറല്‍ ഇബ്രാഹിം ബിന്‍ മുഹമ്മദ് അല്‍ഹംസി പറഞ്ഞു.
Post Your Comments