ലാഹോർ: തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി പറഞ്ഞ 19കാരിക്ക് വധശിക്ഷ വിധിച്ച് നാട്ടുകൂട്ടം.പാകിസ്ഥാനിലെ ലാഹോറിൽ രാജൻപൂർ എന്ന ഗ്രാമത്തിലാണ് സംഭവം.യുവതിക്ക് ബന്ധുവായ ഈ യുവാവുമായി അവിഹിതം ആരോപിച്ചാണ് നാട്ടുകൂട്ടം വധശിക്ഷ വിധിച്ചത്. എന്നാൽ പെൺകുട്ടി അവിടെ നിന്ന് ഓടി രക്ഷപെട്ടു പോലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു.
താൻ ഉറങ്ങിക്കിടക്കുമ്പോൾ തന്നെ തോക്കു ചൂണ്ടി ഖലീൽ അഹമ്മദ് എന്ന ബന്ധുവായ യുവാവ് പീഡിപ്പിച്ചു എന്നാണു പെൺകുട്ടി നാട്ടുക്കൂട്ടത്തിൽ പരാതി പറഞ്ഞത്. എന്നാൽ നാട്ടുകൂട്ടം പെൺകുട്ടിക്ക് ഖലീലുമായി അവിഹിതം ഉണ്ടെന്നാണ് ആരോപിച്ചത്.കൂടാതെ ഖലീൽ അഹമ്മദിനെതിരെ നാട്ടുകൂട്ടം ഒരു ശിക്ഷയും വിധിച്ചതുമില്ല. പെൺകുട്ടിയുടെ പരാതിയിൽ നാട്ടുകൂട്ടത്തിലെ അധികാരികൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി പോലീസ് മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments