വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ട കൈക്കൂലി മണിയോര്‍ഡറായി അയച്ച് യുവതിയുടെ പ്രതിഷേധം. വിഴുപുരം സ്വദേശിയായ സുധയാണ് (28) മണിഓര്‍ഡര്‍ അയച്ചത്. തന്റെ അച്ഛന്റെ മരണാനന്തര ചെലവുകള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന സഹായം അനുവദിക്കുന്നതിനു കൈക്കൂലി ചോദിച്ച വില്ലേജ് ഓഫീസര്‍ക്കെതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്.
കൈക്കൂലി നല്‍കാതെ പണം ലഭിക്കില്ലെന്ന് തീര്ത്തുപറഞ്ഞതോടെയാണു വ്യത്യസ്തരീതിയില്‍ പരാതി നല്കാന് ഇവര്‍ തീരുമാനിച്ചത്. താനും ഭര്‍ത്താവും സര്‍ക്കാര്‍ ഓഫീസില്‍ കയറി ഇറങ്ങിയതിന് 1,500 രൂപ ചെലവായെന്നും ബാക്കി തുകയാണു മണിയോര്‍ഡര്‍ അയക്കുന്നതെന്നും ഇവര്‍ കളക്ടര്‍ക്ക് അയച്ച കത്തില്‍ വിശദീകരിച്ചു. പരാതി ലഭിച്ചതിനെത്തുടര്‍ന്നു കളക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
കൈക്കൂലിയുടെ ഒരു ഭാഗം എന്ന് അറിയിച്ചുകൊണ്ടാണ് 2,000 രൂപയുടെ മണിയോര്‍ഡറും വില്ലേജ് ഓഫിസര്‍ക്കെതിരെയുള്ള പരാതിയും ഇവര്‍ ജില്ലാ കളക്ടര്‍ക്ക് അയച്ചത്. അച്ഛന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി 20,000 അനുവദിക്കുന്നതിനു ഇവര്‍ പല തവണ കളക്ടറേറ്റിലും താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കയറിയിറങ്ങിയിട്ടും പ്രയോജനമുണ്ടായില്ല. ഒടുവില്‍ 3,500 രൂപ കൈക്കൂലി നല്കിയാല് കാര്യം നടക്കുമെന്നു വില്ലേജ് ഓഫീസര്‍ അറിയിച്ചു.
Post Your Comments