തിരുവനന്തപുരം: കേരളത്തിലേത് ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാറാകുമെന്നു ഓ രാജഗോപാൽ എം എൽ എ. എല്ലാം ശരിയാക്കാൻ വന്ന സർക്കാർ ഒന്നും ശരിയാകാതെ വീഴ്ചകളുമായി മുന്നോട്ടു പോയി. രണ്ടു മന്ത്രിമാർ രാജിവെച്ചു. എല്ലാ രംഗത്തും സര്‍ക്കാര്‍ പരാജയമായിരുന്നു. ക്രമസമാധാന പാലനത്തിലാണ് ഏറ്റവും പിന്നോട്ട് പോയത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാത്രം നാല് ബി.ജെ.പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭരണത്തിലേറിയ ഒരു കൊല്ലത്തിനുള്ളിൽ മുപ്പതോളം കൊലപാതകങ്ങൾ നടന്നു.സ്ത്രീ സംരക്ഷണത്തിൽ സർക്കാർ തികഞ്ഞ പരാജയമായിരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമം ഏറ്റവും കൂടുതൽ ഉണ്ടായതും ഈ ഭരണകാലത്താണ്. ഒരു കൊലക്കേസ് പ്രതിയെ വരെ മന്ത്രിയാക്കി.
പാർട്ടി സഖാക്കൾ നിയമം കയ്യിലെടുക്കുകയാണ് സംസ്ഥാനമൊട്ടാകെ. കേരളത്തിൽ നടക്കുന്ന അതിക്രമങ്ങൾ ദേശീയ തലത്തിൽ പോലും ചർച്ചയാകുന്ന സാഹചര്യമാണ് ഉണ്ടാവുന്നത്. യു ഡി എഫിൽ നിന്നും വ്യത്യസ്തമായി സാമ്പത്തിക അഴിമതിയല്ല രാഷ്ട്രീയ അഴിമതിയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഓ രാജഗോപാൽ ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് വ്യക്തമാക്കിയത്.
Post Your Comments