ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി എൻ ഡി എ 54 % വോട്ട് ഉറപ്പിച്ചതായി വാർത്തകൾ. പ്രതിപക്ഷകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ ബിജെപി സ്വന്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെ ഇറക്കുമെന്നാണ് സൂചന.തെലങ്കാന രാഷ്ട്ര സമിതി, എ ഐ ഡി എം കെ തുടങ്ങിയ പ്രാദേശിക കക്ഷികളുടെ പിന്തുണ ബിജെപി ഉറപ്പാക്കിക്കഴിഞ്ഞു.
ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് ബിജെപിയുടെ അധികാര പരിധിയിൽ വന്നതോടെ രാഷ്‌ട്രപതി ഇലക്ഷനിൽ ബിജെപിക്ക് ആത്മവിശ്വാസം കൂടി. ഇപ്പോൾ രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ് ആണ് . എന്നാൽ അടുത്ത വർഷത്തോടെ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രാജ്യസഭയിലേക്ക് 11 എംപിമാരുടെ ഒഴിവുണ്ടാകുമ്പോൾ ഈ കുറവ് നികത്താനാകും.
Post Your Comments