Latest NewsNewsIndia

കശ്മീരിൽ സമാധാനം പുനസ്ഥാപിക്കാന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണം; ഫറൂഖ് അബ്ദുള്ള

ശ്രീനഗര്‍: കശ്മീരിനെ രക്ഷിക്കണമെങ്കില്‍ കശ്മീരില്‍ ഉടന്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഗ്രസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. നമ്മള്‍ ഇതുവരെയും ഗവര്‍ണര്‍ ഭരണം ആഗ്രഹിച്ചിട്ടില്ലെന്നും എപ്പോഴും അതിനെ എതിര്‍ത്തിട്ടേ ഉള്ളൂവെന്നും ശ്രീനഗറില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപി കൂടിയായ ഫറൂഖ് അബ്ദുള്ള പറഞ്ഞു. പക്ഷേ, ഇപ്പോള്‍ മറ്റൊരു വഴിയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

ഈയിടെ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഫറൂഖ് അബ്ദുള്ളയും മോദിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ അവസാനമുണ്ടാക്കണമെന്നാണ് ചര്‍ച്ചയ്‌ക്കൊടുവില്‍ തീരുമാനിച്ചതെന്നും അബ്ദുള്ള പറഞ്ഞിരുന്നു. എല്ലാത്തരത്തിലും തോറ്റ ഭരണമാണ് നിലവിലെ മെഹബൂബ മുഫ്തിയുടെ ഗവണ്മെന്റ് നയിക്കുന്നതെന്നും സൗത്ത് കശ്മീര്‍ മാത്രമല്ല മുഴുവന്‍ കശ്മീരും ദുരന്തത്തിലാണ് എന്നും അബ്ദുള്ള പറഞ്ഞു.

രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങളും അകല്‍ച്ചയും ഉണ്ടാക്കുന്നത് ഈ കലാപങ്ങളാണ്. എത്രയും പെട്ടെന്ന് പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതുണ്ടെന്നും ഫറൂഖ് അബ്ദുള്ള വ്യക്തമാക്കി. ബിജെപിയിലുള്ള ക്ഷുദ്രശക്തികള്‍ കശ്മീരിനെ കുറിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുത്.

വിഘടനവാദികളുമായി ചര്‍ച്ചയ്ക്കില്ലെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ച ദിവസം തന്നെ മെഹബൂബ മുഫ്തി രാജിവെക്കേണ്ടതായിരുന്നു. കശ്മീര്‍ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ എല്ലാവരുമായി സംസാരിക്കാമെന്ന് പിഡിപി- ബിജെപി കൂട്ടുകക്ഷി ഗവണ്മെന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, വിഘടനവാദികളുമായി ചര്‍ച്ചക്കില്ലെന്ന് കേന്ദ്രം പ്രഖ്യാപിച്ചതോടെ ആ ഉറപ്പ് ഇല്ലാതായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button