Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

മലയാളി കുടുംബം കത്തിക്കരിഞ്ഞ സംഭവം: കൊലപാതക സാധ്യത തള്ളാതെ പോലീസ്

 

ചെന്നൈ: മഹാബലിപുരത്ത് കാർ കത്തി മലയാളി കുടുംബം മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നു പോലീസ്. കൊലപാതക സാധ്യതയും തള്ളിക്കളയുന്നില്ല.പാലക്കാട് സ്വദേശിയും ചെന്നൈയിൽ സ്ഥിരതാമസവുമായ പാലക്കാട് പട്ടഞ്ചേരി ചങ്ങംവീട്ടിൽ ജയദേവൻ (55), ഭാര്യ രമാദേവി (49), മകൾ ദിവ്യശ്രീ (24) എന്നിവരാണ് കാറിൽ വെന്തു മരിച്ചത്.നിർത്തിയിട്ട കാർ കത്തി നശിച്ചതിലാണ് സംശയം.

നിർത്തിയിട്ട കാർ എന്തെങ്കിലും കുഴപ്പം കൊണ്ട് കത്തിയപ്പോൾ എന്തുകൊണ്ടാണ് കുടുംബം രക്ഷപെടാതിരുന്നതെന്നും പോലീസ് സംശയിക്കുന്നു.കെട്ടിടം വെക്കാനായി അളന്നു തിരിച്ച ഭൂമിയിലാണ് സംഭവം നടന്നത്. മൂന്നുപേരെയും ബംഗളുരുവിൽനിന്നെത്തിയ രമാദേവിയുടെ സഹോദരൻ മോതിരം കണ്ടാണു തിരിച്ചറിഞ്ഞത്.അഞ്ചു മാസം മുൻപ് കരസേനാംഗമായ ശരത് ആണ് മകൾ ദിവ്യശ്രീയെ വിവാഹം കഴിച്ചത്. കുറച്ചുനാൾ ശരതിനോടൊപ്പമായിരുന്ന ദിവ്യശ്രീ ചെന്നൈയിലേക്ക് മടങ്ങി വന്നിരുന്നു. ഇതിലും ദുരൂഹതയുണ്ട്.

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയിലായിരുന്നു ജയദേവനു ജോലി.മൂവരും മരിച്ച വാർത്ത അവിശ്വസനീയതയോടെ കേട്ടിരിക്കുകയാണ് പാലക്കാട്ടെ ബന്ധുക്കൾ.ശനിയാഴ്ച രാത്രി ഇവർ കാറെടുത്തു പുറത്തേക്കു പോകുന്നത് അയൽവാസികൾ കണ്ടിരുന്നു. സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് മഹാബലിപുരം പൊലീസിന്റെയും നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button