CinemaBollywoodMovie SongsEntertainment

ഓ​പ​റേ​ഷ​ൻ ബ്ലൂ ​സ്​​റ്റാ​ർ പദ്ധതി സിനിമയാക്കാനുള്ള ശ്രമം ഉപേക്ഷിക്കുന്നതായി ബോ​ളി​വു​ഡ്​ സം​വി​ധാ​യ​കന്‍റെ വെളിപ്പെടുത്തല്‍

പ​ഞ്ചാ​ബി​ലെ സു​വ​ർ​ണ​​ക്ഷേ​ത്ര​ത്തി​ൽ ഒ​ളി​ച്ച സി​ഖ്​ തീ​വ്ര​വാ​ദി​ക​ളെ ഉ​ന്മൂ​ല​നം ചെ​യ്യു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ സൈ​ന്യം ന​ട​ത്തി​യ ഓ​പ​റേ​ഷ​ൻ ബ്ലൂ ​സ്​​റ്റാ​ർ സി​നി​മ​യാ​ക്കാ​നു​ള്ള പ​ദ്ധ​തി​യി​ൽ​നി​ന്ന്​ പി​ൻ​വാ​ങ്ങു​ന്ന​തായി ബോ​ളി​വു​ഡ്​ സം​വി​ധാ​യ​ക​ൻ നി​ഖി​ൽ അ​ദ്വാ​നി. പകരം മറ്റൊരു പ്രോജക്ടുമായി മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ബ​ട്​​ല ഹൗ​സ്​ ‘ഏ​റ്റു​മു​ട്ട​ൽ’ സം​ഭ​വം സി​നി​മ​യാ​ക്കുകയാണ് എന്നും അദ്ദേഹം തുറന്നു പറഞ്ഞു. വി​വാ​ദ വി​ഷ​യ​മാ​ണെ​ങ്കി​ലും വ​സ്​​തു​ത​ക​ൾ അ​ന്വേ​ഷി​ക്കാ​നാ​ണ് ഡ​ൽ​ഹി​യി​ലെ ജാ​മി​അ ന​ഗ​റി​​ൽ ര​ണ്ട്​ യു​വാ​ക്ക​ളെ വെ​ടി​വെ​ച്ചു​കൊ​ന്ന ബ​ട്​​ല ഹൗ​സ്​ ‘ഏ​റ്റു​മു​ട്ട​ൽ’ സം​ഭ​വത്തെ താന്‍ സിനിമയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അഭിനേ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ളും ചിത്രത്തിന്‍റെ മറ്റു വിശേഷങ്ങളും പ​ങ്കു​വെ​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button