സാന്‍ ആന്റോണിയോ : ദൈവത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിക്കുന്ന നഴ്‌സുമാരിൽ ഒരാൾ മരണത്തിന്റെ മാലാഖയായി മാറിയപ്പോൾ സംഭവിച്ചത് ഇങ്ങനെ. 60 പിഞ്ചു കുഞ്ഞുങ്ങളെയാണ് മുന്‍ നഴ്‌സ് കൊലപ്പെടുത്തിയത്. കോടതി ഇവരെ മരണത്തിന്റെ മാലാഖ എന്നാണ് വിശേഷിപ്പിച്ചത്. ജനനി ജോണ്‍സ് എന്ന 66 കാരിയാണ് ഈ കൊടുക്രൂരത ചെയ്തത്. 99 വര്‍ഷത്തെ ജയില്‍വാസമാണ് ഇവര്‍ക്ക് കോടതി വിധിച്ചത്. 40 മുതല്‍ 60 വരെയുള്ള നവജാത ശിശുക്കളെ വീര്യം കൂടിയ മരുന്ന് കുത്തിവെച്ചാണ് ഇവര്‍ കൊലപ്പെടുത്തിയത്.
ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രികളില്‍ നിരവധി കുട്ടികള്‍ മരിച്ചിരുന്നു. എന്നാല്‍ ഇവര്‍ മരുന്നു കുത്തി വെയ്ക്കുന്നതിനാല്‍ പിടിക്കപ്പെട്ടിരുന്നില്ല. 47 കുട്ടികളാണ് 1983ല്‍ ഇവര്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ മരണപ്പെട്ടത്. ഇവര്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിക്കപ്പെടുന്നത്.
ഇവര്‍ 1970 മുതല്‍ 80 വരെ കാലയളവില്‍ പീഡിയാട്രിക് നഴ്‌സായാണ് പല ആശുപത്രികളിലും ജോലി ചെയ്തിരുന്നത്. ഒരു കുട്ടി പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ വെച്ച് ഇവര്‍ ജോലിചെയ്തിരുന്നപ്പോൾ മരിച്ചിരുന്നു. ഇവര്‍ പിന്നീട് ഒരു കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു നഴ്‌സ് കാണുകയും കുട്ടിയെ രക്ഷിക്കുകയും ചെയ്തതോടെയാണ് ജോണ്‍സ് സംശയത്തിന്റെ നിഴലിലായത്. മാര്‍ച്ച് 1, 2018ല്‍ ശിക്ഷയുടെ കാലാവധി കഴിഞ്ഞ് ഇവര്‍ ജയില്‍ മോചിതയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
Post Your Comments