ചെന്നൈ: തമിഴ് സൂപ്പര്‍സ്റ്റാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമോയെന്ന് ഉറ്റുനോക്കുകയാണ് തമിഴ് ജനത. രജനികാന്തിനെ പാര്‍ട്ടിയോടടുപ്പിക്കാനുള്ള മുറവിളിയും ശക്തമാണ്. എന്നാല്‍, താന്‍ സമയമാകുമ്പോള്‍ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പ്രതികരിക്കുമെന്ന് രജനികാന്ത് പറഞ്ഞു.
തല്‍ക്കാലം തന്നെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും താരം അഭ്യര്‍ഥിച്ചു. താരം ജൂലൈയില്‍ പുതിയ പാര്‍ട്ടി രൂപീകരിയ്ക്കുമെന്ന് സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്ക്വാദ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് താരം ഇങ്ങനെ പറഞ്ഞത്.
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് സമയമാകുമ്പോള്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കബാലിയെന്ന ചിത്രത്തിനു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാല കരികാലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി മുംബൈയിലേയ്ക്ക് പോകാനിറങ്ങിയതായിരുന്നു രജനി.
Post Your Comments