Latest NewsKerala

കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതമല്ല: സര്‍ക്കാര്‍ പരാജയമെന്ന് പൂനം മഹാജന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ എല്‍ഡിഎഫ് പരാജയമെന്ന് ഭാരതീയ ജനതാ യുവ മോര്‍ച്ച ദേശീയ പ്രസിഡന്റ് പൂനം മഹാജന്‍. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. അതിക്രമം ദേശീയ ശരാശരിയിലും അധികമാണെന്നും പൂനം മഹാജന്‍ പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാരിന് എതിരെയുള്ള പ്രതിഷേധപ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കഴിഞ്ഞ ദിവസം അവര്‍ കേരളത്തിലെത്തിയിരുന്നു. ലക്ഷത്തില്‍ 63 എന്ന നിരക്കില്‍ കേരളത്തില്‍ സ്ത്രീകള്‍ക്ക് എതിരെ അതിക്രമങ്ങള്‍ നടക്കുന്നു. ദേശീയ ശരാശരിയായ 56.3 ല്‍ നിന്ന് അധികമാണിത്.

എല്‍ഡിഎഫ് സര്‍ക്കാരിനു കീഴില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നില്ല. സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മുഖ്യമന്ത്രി നടപടികള്‍ സ്വീകരിക്കണമെന്നും പൂനം മഹാജന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button