ഗതാഗത നിയമലംഘനത്തിനുള്ള പിഴ ഒടുക്കാന്‍ 200 പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കി ദുബായ് പോലീസ്. ഇതിനായി ദുബായ് പോലീസിന്റെ വാള് സ്ട്രീറ്റ് എക്സ്ചേഞ്ചും എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനിയും (ഇനോക്ക്) കരാറില്‍ ഒപ്പുവെച്ചു.
115 ഇനോക്ക് സ്റ്റേഷനുകളിലും 45 സൂം ദുബായ് മെട്രോ സ്റ്റേഷനിലും 54 സൂം ഔട്ട്ലെറ്റുകളിലുമാണ് പിഴ അടയ്ക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. എല്ലാവര്ക്കും സന്തോഷം എന്ന ദുബായ് പോലീസിന്റെ ലക്ഷ്യമാണ് ഇതിലൂടെ നടപ്പാവുന്നതെന്ന് വാള് സ്ട്രീറ്റ് എക്സ്ചെഞ്ച മാനേജിങ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മഹമൗദ് പറഞ്ഞു.
Post Your Comments