Latest NewsIndia

കശ്മീർ വിഘടനവാദി നേതാക്കള്‍ക്ക് സമന്‍സ് അയച്ച് എന്‍ഐഎ

ന്യൂ ഡൽഹി : കശ്മീർ വിഘടനവാദി നേതാക്കള്‍ക്ക് സമന്‍സ് അയച്ച് എന്‍ഐഎ. കശ്മീരില്‍ അട്ടിമറിശ്രമങ്ങള്‍ക്കും,വിഘടനവാദ പ്രവൃത്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തഹ്രീഖ് ഇ ഹുറിയത്ത് നേതാക്കളായ ഫറൂഖ് അഹമ്മദ് ദര്‍, ജാവേദ് അഹമ്മദ് ബാബ എന്നിവര്‍ക്കാണ് എന്‍ഐഎ നോട്ടീസ് അയച്ചത്.

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയുമായി ഡല്‍ഹിയിലെ എന്‍ഐഎയുടെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈമാസം ആദ്യം ഈ രണ്ട് നേതാക്കളെയും കശ്മീരില്‍ വെച്ച്‌ നാല് ദിവസം എന്‍ഐഎ സംഘം തുടര്‍ച്ചയായി ചോദ്യം ചെയ്തിരുന്നു. കൂടാതെ പ്രാഥമികാന്വേഷണത്തില്‍ ലഷ്കര്‍ ഇ തോയ്ബ തലവന്‍ ഹഫീസ് സയീദ്, കശ്മീര്‍ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗിലാനി, ജമ്മു നാഷണല്‍ ഫ്രണ്ട് ചെയര്‍മാന്‍ നയീം ഖാന്‍ എന്നിവരുടെ പങ്കുകളും എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button