ശ്രീനഗര്‍•ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെ.കെ.എല്‍.എഫ്) നേതാവ് യാസിന് മാലിക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. ലാല്‍ ചൗക്കിന് സമീപത്തെ മൈസുമയിലെ വീട്ടിൽനിന്നു ഞായറാഴ്ചയാണ് യാസിനെ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ശ്രീനഗര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
ശനിയാഴ്ച മാലിക് കാശ്മീരിലെ പുല്‍വാമ ജില്ലയിലെ ട്രാലില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹമ്മദ് ഭട്ടിന്റെ വീട്ടിലെത്തി ബന്ധുകളെ കണ്ടിരുന്നു.
ശനിയാഴ്ച ട്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭട്ട് ഉള്‍പ്പടെ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മാലിക്കും ഹുറിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് സയീദ് അലി ഷാ ഗീലാനിയും മിര്‍വായിസ് ഉമര്‍ ഫാറൂഖും താഴ്വരയില് രണ്ട് ദിവസത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു.
കൊല്ലപ്പെട്ട രണ്ട് ഭീകരര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചൊവ്വാഴ്ച ട്രാലിലേക്ക് റാലി നടത്താനും മൂവരും ആഹ്വാനം ചെയ്തിട്ടുണ്ട്.
Post Your Comments