KeralaLatest NewsNews

വിഴിഞ്ഞം കരാര്‍: നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

ആലപ്പുഴ•വിഴിഞ്ഞം കരാറില്‍ ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാര്‍ ഈ സര്‍ക്കാരിന് മേല്‍ അടിച്ചേല്‍പ്പിച്ച ബാധ്യതയാണ് വിഴിഞ്ഞം കരാര്‍. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണവുമായി മുന്നോട്ട് പോകാതിരിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതേസമയം, കരാറിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്‍ട്ടിലെ വിമര്‍ശനം അതീവഗൗരവതരമുള്ളതാണ്. അതിനാല്‍ സി.എ.ജിയുടെ വിമര്‍ശനത്തെക്കുറിച്ച് സര്‍ക്കാര്‍ സമഗ്ര പരിശോധന നടത്തും. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാറില്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പിണറായി വിജയന്‍ ആലപ്പുഴയില്‍ വ്യക്തമാക്കി.

ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button