തിരുവനന്തപുരം: മൂന്നു ദിവസത്തെ അന്വേഷണത്തിന് ശേഷം നാലുകോടിയുടെ വിഷുബംബര്‍ അടിച്ച ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി.റിട്ടയേഡ് ഹെഡ്മാസ്റ്റർ ആയ ആറ്റിങ്ങല്‍ അവനവന്‍ചേരി ഏകെജി നഗര്‍ റസിഡന്‍സ് അസോസിയേഷന് രണ്ടില്‍ ഷെറിന് വില്ലയില്‍ റസലുദ്ദീനാണ് ആ ഭാഗ്യശാലി. എസ്ബി215845 എന്ന ടിക്കറ്റിനാണ് നാലുകോടി അടിച്ചത്.ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സിയുടെ ചിറയിന്‍കീഴ് വലിയകട ശാഖയില്‍ ഇത് രണ്ടാം തവണയാണ് ബമ്പർ അടിക്കുന്നത്.
ഇവിടെ നിന്നെടുത്ത ടിക്കറ്റിനാണ് ഇത്തവണ സമ്മാനം.സമ്മാനാര്‍ഹമായ ടിക്കറ്റ് റസലുദ്ദീന് ആറ്റിങ്ങല്‍ കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.ഇക്കഴിഞ്ഞ ൨൪ണ് നറുക്കെടുത്ത ടിക്കറ്റ് സമ്മാനാര്ഹമാണെന്നറിഞ്ഞിട്ടും റസലുദ്ദീന് ഈ വിവരം ആരെയും അറിയിച്ചില്ല. ടിക്കറ്റ് കാനറാ ബാങ്കിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ലോട്ടറി ഏജൻസിയെ ബാങ്ക് അധികൃതർ തന്നെയാണ് അറിയിച്ചത്.മകളുടെ വിവാഹാവശ്യത്തിനെടുത്ത കടം ആദ്യം വീട്ടണമെന്നാണ് റസലുദ്ദീന്റെ ആഗ്രഹം.
Post Your Comments