ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ ചില വ്യവസ്ഥകളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രതീരുമാനം. തൊഴിലാളി പ്രോവിഡന്റ് ഫണ്ടിലേക്കുള്ള(ഇ.പി.എഫ്.) തൊഴിലുടമയുടെ വിഹിതം 12 ശതമാനത്തില്‍നിന്ന് 10 ആക്കാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. തൊഴില്‍മന്ത്രാലയത്തിന്റെ നിര്‍ദേശമനുസരിച്ചാണ് ഇത് അജന്‍ഡയിലുള്‍പ്പെടുത്തിയത്.
പി.എഫ്. നിയമപ്രകാരം തൊഴിലാളിയും തൊഴിലുടമയും തുല്യവിഹിതമാണ് നിക്ഷേപിക്കേണ്ടത്. തൊഴിലുടമയുടെ വിഹിതം പത്തുശതമാനമാക്കുമ്പോള്‍ സ്വാഭാവികമായി തൊഴിലാളിയുടെ വിഹിതവും പത്താകും. പി.എഫ്. വിഹിതം കുറയുന്നതോടെ നിക്ഷേപത്തിലും ഭാവിയിലെ പെന്‍ഷനിലും കുറവുണ്ടാവും. എന്നാല്‍, കൈയില്‍ക്കിട്ടുന്ന മാസശമ്പളം രണ്ടുശതമാനം കൂടും.
ഏതാനും ചില തൊഴില്‍മേഖലയിലും പീഡിത വ്യവസായ മേഖലയിലും നിലവില്‍ ശമ്പളത്തിന്റെ 10 ശതമാനമാണ് തൊഴിലുടമയും തൊഴിലാളിയും വിഹിതമടയ്ക്കുന്നത്. അതുപോലെ മറ്റെല്ലാ തൊഴില്‍മേഖലയിലും വിഹിതം പത്തുശതമാനമാക്കുകയാണ് ലക്ഷ്യമെന്ന് ഉന്നത സര്‍ക്കാര്‍വൃത്തങ്ങള്‍ വിശദീകരിച്ചു.
Post Your Comments