CinemaLatest NewsNews

പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് ഉടന്‍ ഗോദയിലെന്നു സൂചന

ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ചലനം. തമിഴ്നടന്‍ രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി അദ്ദേഹം എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

രജനീകാന്ത് ജൂലൈയില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രജനികാന്തിന്‍റെ സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്വാദിനെ ഉദ്ധരിച്ച്‌ ഇന്ത്യ ടൂഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി പ്രഖാപിക്കുന്നതിനു മുന്‍പ് പരമാവധി ആരാധകരുമായി സംവദിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഫാന്‍സ്‌ സമ്മേളനം അതിന്‍റെ സൂചനയാണെന്നും രജനിയുടെ സഹോദരന്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ ഇതു സംബന്ധിച്ച വാര്‍ത്തകള്‍ക്ക് രജനി മറുപടി പറഞ്ഞിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button