കോട്ടയം: ബേക്കറിയില്‍ പ്രാകൃത പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ഹോട്ടല്‍ അസോസിയേഷന്‍ രംഗത്ത്. ഉദ്യാഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷനും ബേക്കേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.
യൂണിഫോമും തിരിച്ചറിയില്‍ രേഖയുമില്ലാതെയായിരുന്നു പരിശോധനയ്‌ക്കെത്തിയത്. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ഒപ്പമുണ്ടായിരുന്ന യുവതിയും ഐസിംഗ് റൂമിലെ റാക്കിലിരുന്ന കേക്ക് എടുത്ത് താഴെയിടുകയും പിന്നീടിത് പൂപ്പല്‍ ബാധിച്ചതാണെന്ന് ചൂണ്ടിക്കാണിക്കുകയുമായിരുന്നു. പിന്നീട് മുനിസിപ്പാലിറ്റിയുടെ വേസ്റ്റ് കൊണ്ടുപോകുന്ന വാഹനത്തില്‍ കയറ്റിക്കൊണ്ടുപോവുകയും ചെയ്തു.
ഹോട്ടലിലെ ഐസിംഗ് റൂമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. ഇത് സംബന്ധിച്ച് കടയുടമ നഗരസഭാ അധികാരികള്‍ക്കും ജില്ലാ കളക്ടര്‍ക്കും മന്ത്രിമാര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിയമപ്രകാരം ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാന്‍ അധികാരമോ സംവിധാനമോ ഇല്ലെന്നിരിക്കെ ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
Post Your Comments