കൊച്ചി : കോട്ടയം വൈക്കം സ്വദേശിയായ പെണ്‍കുട്ടിയുടെ മത പരിവർത്തനം ആസൂത്രിതമാണെന്ന് പെൺകുട്ടിയുടെ മാതാപിതാക്കളുടെ വക്കീൽ കോടതിയിൽ വാദിച്ചത് ശരിവെച്ചു കോടതി. ഇതിന്റെ തെളിവിലേക്കായി പെൺകുട്ടിയെ വിട്ടു കിട്ടാനായി പിതാവ് ഹേബിയസ് കോർപ്പസ് ഹര്ജിനൽകിയതും പെൺകുട്ടി വിവാഹം കഴിച്ചതുമായ തീയതികൾ തമ്മിലുള്ള പൊരുത്തക്കേടുകൾ കോടതി നിരീക്ഷിച്ചു. ആസൂത്രിത മത പരിവർത്തനം ആണെങ്കിൽ അതിൽ മത തീവ്രവാദ സംഘടനകളുടെ പങ്ക് എന്തെന്ന് അന്വേഷിക്കണമെന്നും കോടതി പറഞ്ഞു.
സമാനമായ മറ്റ് കേസുകളിലേത് പോലെ നിലവിലെ സംഭവത്തിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നിര്‍ദ്ദേശം.പെൺകുട്ടിയുടെ ആസൂത്രിത നിർബന്ധിത മത പരിവർത്തനമായിരുന്നെന്നും ഇത് മറച്ചു വെക്കാനാണ് വിവാഹം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.ചെര്‍പ്പുളശ്ശേരിയിലടക്കം മുന്‍പ് നടന്ന സംഭവങ്ങളുമായി കോട്ടയം വൈക്കം സ്വദേശിനിയുടെ സംഭവത്തിന് സാമ്യമുണ്ടെന്ന് കോടതി കണ്ടെത്തി.
ഇതിലെല്ലാം പോപ്പുലര്‍ഫ്രണ്ട്/എസ്ഡിപിഐ സംസ്ഥാന നേതാക്കളുടെ പങ്ക് കോടതി നിരീക്ഷിക്കുകയും ചെയ്‌തു.അതേസമയം ഹേബിയസ് കോര്‍പ്പസില്‍ നിര്‍ണായക വാദം നടന്ന കഴിഞ്ഞ ഡിസംബര്‍ 19 വരെ പെണ്‍കുട്ടി വിവാഹിതയായിരുന്നില്ല.പിതാവിനൊപ്പം പെൺകുട്ടിയെ വിടുമെന്ന അവസ്ഥയായപ്പോഴാണ് പെൺകുട്ടിയുമായി വിവാഹം നടന്നതായി അവകാശപ്പെട്ടു ഡിസംബര്‍ 21ന് ഷെഫീനെന്നയാള്‍ രംഗത്തെത്തിയത്.
വേ ടു നിക്കാഹ് എന്ന വെസൈറ്റിലൂടെയാണ് ഷെഫീനുമായുള്ള വിവാഹം നടന്നതെന്നും അന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. എന്നാല്‍ 19ാം തീയതി കേസ് പരിഗണിക്കും വരെ വിവാഹം കഴിയാത്ത പെണ്‍കുട്ടി ഒരു ദിവസത്തിനുള്ളില്‍ വിവാഹം കഴിച്ചതിലെ ദുരൂഹത കോടതി നിരീക്ഷിച്ചു.
പെൺകുട്ടിയുടെ പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജ്ജിയുടെ പകർപ്പ് :
Post Your Comments