ന്യൂയോര്‍ക്ക് : അമേരിക്കയില്‍ ഉന്നത സ്ഥാനം അലങ്കരിക്കാന്‍ ഒരു മലയാളി കൂടി. മിഷിഗണ്‍ ആസ്ഥാനമായ ഫോഡ് മോട്ടോര്‍ കമ്പനിയുടെ അമേരിക്കന്‍ വിഭാഗം പ്രസിഡന്റായി രാജ് നായരെ നിയമിച്ചു.
തലപ്പത്ത് നിരവധി അഴിച്ചു പണി നടന്നതിന്റെ ഭാഗമായാണ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ചീഫ് ടെക്നോളജി ഓഫീസറുമായിരുന്ന രാജ് നായരെ പ്രസിഡന്റായി നിയമിച്ചത്.
കോഴിക്കോട് സ്വദേശിയായ രാജ് നായര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ ഫോഡ് കാര്‍ നിര്‍മ്മാണം ആരംഭിക്കാന്‍ ചുക്കാന്‍ പിടിച്ചിട്ടുണ്ട്.
Post Your Comments