ന്യൂഡല്‍ഹി : നായ്ക്കളെയും പൂച്ചകളെയും ഉള്‍പ്പെടെ വളര്‍ത്തുന്നതിനും വില്‍ക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രത്തിന്റെ പുതിയ ഉത്തരവ്. വളര്‍ത്തു മൃഗങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും രാജ്യത്ത് വലിയൊരു വ്യവസായമായി വളര്‍ന്നിട്ടുള്ള സാഹചര്യത്തിലാണ് കര്‍ശന നിബന്ധനകളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. മൃഗങ്ങള്‍ക്കെതിരായ ക്രൂരത തടയല്‍ നിയമം-1960 അനുസരിച്ചാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ ഉത്തരവ് പുറത്തിറക്കിയത്. എട്ട് ആഴ്ചയില്‍ താഴെ പ്രായമുള്ള നായ്ക്കുട്ടികളെയും പൂച്ചക്കുഞ്ഞുങ്ങളെയും വില്‍ക്കുന്നതും നിരോധിച്ചു. കടകളിലും പൊതുസ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി ഇവയെ പ്രദര്‍ശിപ്പിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി.
വളര്‍ത്തു മൃഗങ്ങളെ പ്രജനനം നടത്തി വില്‍ക്കുന്നവര്‍ സംസ്ഥാന മൃഗക്ഷേമ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് നേടണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. മൃഗങ്ങളുടെ വിശദാംശങ്ങളും, മറ്റു വിവരങ്ങളും കടകളില്‍ ഇനിമുതല്‍ പ്രദര്‍ശിപ്പിക്കണം. അതേസമയം മാനസിക ദൗര്‍ബല്യമുള്ളവരും, പ്രായപൂര്‍തത്തിയാകാത്തവരും മൃഗപരിപാലകരായി രജിസ്റ്റര്‍ ചെയ്യുന്നതും നിരോധിച്ചു.
Post Your Comments