ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം കാട്ടിയെന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്. കൃത്രിമം കാട്ടാനാവുമെന്ന് തെളിയിക്കുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ലാതെ അനുവാദം നല്‍കുമെന്ന് ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കമ്മീഷന് വ്യക്തമാക്കി.
വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തുന്നത് സംബന്ധിച്ച പരീക്ഷണത്തില്‍ പ്രത്യേക നിയന്ത്രണങ്ങളൊന്നും ഉണ്ടായിരിക്കില്ലെന്ന മുന്‍ നിലപാടില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് പിന്നോട്ടുപോയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഇക്കാര്യത്തിലാണ് കമ്മീഷന്റെ വിശദീകരണം.
പരീക്ഷണത്തില്‍ പങ്കെടുക്കുന്ന പാര്‍ട്ടികള്‍ കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും കമ്മീഷന് വ്യക്തമാക്കി. പരീക്ഷണത്തില്‍ വോട്ടിങ് മെഷീന് തുറന്ന് മദര്‍ ബോര്‍ഡ് പരിശോധിക്കാന്‍ അവസരം നല്‍കണമെന്ന് എഎപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെഷീനില്‍ ആന്തരികമായി മാറ്റംവരുത്തുന്നത് മെഷീന് തന്നെ മാറ്റുന്നതിന് തുല്യമാണെന്ന് കമ്മീഷന് വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് അനുവദിക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് നിലപാടെടുത്തു.
എഎപിയുടെ ആവശ്യം തള്ളിപോകുകയായിരുന്നു. തുടര്‍ന്ന്, പരീക്ഷണത്തില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് എഎപി വ്യക്തമാക്കിയിരുന്നു.
കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണങ്ങളെ വിമര്‍ശിച്ചു.
Post Your Comments