ലണ്ടൻ : കമ്പ്യൂട്ടർ ശൃംഖലയിലെ തകരാർ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനസര്‍വീസുകൾ സ്തംഭിച്ചു, നിരവധി വിമാന സര്‍വീസുകള്‍ വൈകി. തകരാറിനെ തുടർന്ന് കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായതോടെ ടിക്കറ്റ് ബുക്കിങ്ങും , ചെക്ക്-ഇന്‍ ചെയ്യുന്നതിനും സാധിക്കാതെ വന്നു. ഇതോടെ നിരവധി വിമാനങ്ങൾ പു റപ്പെടുന്നത് വൈകുകയും പലര്‍ക്കും യാത്ര മുടങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തു. ഇത് കൂടാതെ വിവിധ വിമാനത്താവളങ്ങളിലായി യാത്രക്കാരുടെ നൂറുകണക്കിന് ബാഗുകള്‍ കെട്ടി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
തകരാറുമായി ബന്ധപ്പെട്ട് നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം അറിയിച്ചതോടെ ബ്രിട്ടീഷ് എയർവേസ് ക്ഷമാപണവുമായി രംഗത്തെത്തി. “തങ്ങളുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തകരാറുമൂലം യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ ക്ഷമ ചോദിക്കുന്നു എന്നും, എത്രയും പെട്ടെന്ന് തകരാര്‍ പരിഹരിക്കാനുള്ള ശ്രമം നടന്നുവരികയാണെന്നും” കമ്പനി അധികൃതർ അറിയിച്ചു.
Post Your Comments